
2021 ഡിസംബർ 2 ന് തിയറ്ററുകളിൽ എത്താൻ പോകുന്ന മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കു വേണ്ടി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. അതിലെ ഓരോ താരങ്ങളും ഇതേ കാത്തിരുപ്പില്‍ തന്നെയാണ്. തെന്നിന്ത്യയിലെ പ്രശസ്ത നടി കീര്‍ത്തി സുരേഷും ആ കാത്തിരുപ്പില്‍ തന്നെയാണ്. മരയ്ക്കാറില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീര്‍ത്തിയാണ്. അതിന് മുന്നോടിയായി, സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രചോദനം എവിടെ നിന്നാണെന്ന് വെളിപ്പെടുത്താൻ കീര്‍ത്തി കുറച്ച് ഫോട്ടോകൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. കീര്‍ത്തി അവതരിപ്പിക്കുന്ന ആർച്ച എന്ന കഥാപാത്രം, മധ്യകാല രാജകീയ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇവയെല്ലാം മനംമയക്കുന്ന, ആകര്‍ഷണീയതയുള്ള ചിത്രങ്ങളാണ്.
സോഷ്യല്‍ മീഡിയയില്‍ കൂടി ആരാധകരുമായി ഈ സൗന്ദര്യരഹസ്യം കീര്‍ത്തി പങ്കുവച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഈ മനോഹരസൗന്ദര്യത്തിന്റെ ഉറവിടം എവിടെനിന്നെന്ന് അറിയിച്ചു കൊണ്ട്, ‘‘#മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ നിന്നുള്ള ആർച്ചയുടെ രൂപവും അതിന് പിന്നിലെ പ്രചോദനവും ഇതാണ്. ഇനിയും 3 ദിവസങ്ങൾ ബാക്കിയുണ്ട്!’’ എന്ന ക്യാപ്ഷനും നല്കി കീര്‍ത്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതില്‍ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചുണ്ട്.






