കറാച്ചി: പാകിസ്താന് ആണവശേഷി വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ 130 മുതല്‍ 140 വരെ ആണവായുദ്ധശേഖരമുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന് അഭിപ്രായപ്പെട്ടു. ഹാന്‍സ് എം ക്രിസ്ടെന്സനും റോബര്‍ട്ട് എസ് നോറിസ് എന്നീ അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞന്മാര് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് എഫ്-16 യുദ്ധവിമാനത്തെ ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന തടത്തിലാക്കി മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്ക് സൈനീക താവളങ്ങളിലും വ്യോമസേന താവളങ്ങളിലുമായാണ് ആണവായുധങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വ്യോമയാന കേന്ദ്രങ്ങളുടെ അടിത്തറയിലും ഇത്തരം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതായും അവര്‍ പറയുന്നു.






