മറയൂര്‍ പഞ്ചായത്തിലെ 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി പരാതി. ബീഫ് കഴിച്ചെന്ന് ആരോപിച്ചാണ് വിലക്ക്. മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ മറയൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം പറയുന്നു.
ആദിവാസികളുടെ വിശ്വാസം അനുസരിച്ച് ബീഫ് കഴിക്കാന്‍ പാടില്ല. പരമ്പരാഗതമായി ഈ വിശ്വാസം അവര്‍ പിന്തുടര്ന്ന് വരുന്നുണ്ട്. ഇത് ലംഘിച്ചെന്ന് അറിഞ്ഞതോടെയാണ് യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ ഊരുകൂട്ടം തീരുമാനിച്ചത്. സംഭവത്തില്‍ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.






