
ബാലുശ്ശരി: ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനേക്കുറിച്ചുളള ചര്‍ച്ചകള്‍ സാമൂഹമാധ്യമങ്ങളില്‍ രൂക്ഷമാവുകയാണ്. എതിര്‍ത്തും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. പുരുക്ഷന്മാര് പാവാട ഉടുക്കുമോ എന്ന ചോദ്യമാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. പെണ്ണുങ്ങള് ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. ഇത് അതിന്റെ മറ്റൊരു വകഭേദമാണെന്നാണ് ഫേയ്സ്ബുക്കില്‍ കുറിക്കുന്നത്. യൂട്യൂബില്‍ കയറി നോക്കിയാല്‍ പാവാട ഉടുക്കുന്ന ആണുങ്ങളെ കാകണാമെന്നും ഹരീഷ് പറഞ്ഞു.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം
എന്നാ ആണുങ്ങള് പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിള്‍സ് ഒരു പുതുമ ഒന്നും അല്ല സ്കൂളില്‍ പഠിക്കുന്ന കാലത്തു- എന്നാ പിന്നെ പെണ്ണുങ്ങള്‍ക്ക് ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. ഇത് അതിന്റെ മറ്റൊരു വകഭേദം, അത്രേ ഉളളു.
പാവാട(kilt) ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കില്‍ scotland വരെ പോവുക ഒന്നും വേണ്ട, യൂട്യൂബ് വിഡിയോ കണ്ടാ മതി. കൈലിയും ഷര്‍ട്ടും ഇടുന്ന സ്ത്രീകള്‍ ഞങ്ങളുടെ നാട്ടില്‍ വയലില്‍ പണി എടുത്തിരുന്നു. അതു കൊണ്ടു വേഷത്തിനെ gender appropriate ചെയ്യുന്നതൊക്കെ comedy ആണ്.
പാവാടയുടെ നീളവും, ഷര്‍ട്ടിന്റെ ഇറക്കവും, പുറത്തു കാണിക്കാവുന്ന മുടിയുടെ അളവും അളന്നു ദുപ്പട്ട വലിച്ചു ശെരിയാക്കി കെയര്‍ കാണിക്കുന്ന കെയറിങ് ആങ്ങളന്മാരും ചേട്ടന്മാരും ഒക്കെ പെട്ടെന്ന് പെണ്ണുങ്ങളുടെ വസ്ത്ര സ്വാതന്ത്രത്തെ കുറിച്ച് വാചാലര്‍ ആവുന്നത് കാണുമ്പോ- വാട്ട് ബ്യൂട്ടിഫ്യുള്‍ പീപ്പിള്‍സ്.





