തമിഴ് സിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദുഷാര വിജയന്‍. 2019-ല്‍ 'ബോധൈ യേരി ബുദ്ധി മാരി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം, 'സര്‍പ്പട്ട പരമ്പരൈ', 'നച്ചത്തിരം നഗര്‍ഗിരതു' , 'രായന്‍' , 'വേട്ടയ്യന്‍' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
താന്‍ അഭിനയരംഗത്തേക്ക് എത്തിയതിന് പിന്നിലെ പ്രചോദനം സ്വന്തം ചേച്ചിയാണെന്ന് താരം അടുത്തിടെ വെളിപ്പെടുത്തി. എന്നാല്‍ മയോപ്പതി ബാധിച്ച് 10 വര്‍ഷം മുന്‍പ് ചേച്ചി മരിച്ചുവെന്നും ദുഷാര പറയുന്നു. തന്റെ പുതിയ ചിത്രമായ 'ജിഡിഎന്‍' സിനിമയുടെ പ്രചാരണാര്‍ത്ഥം എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ദുഷാരയുടെ പ്രതികരണം.
'ഞാനും അനിയനും ഏകദേശം ഏഴ് വർഷത്തോളം ചെന്നൈയിൽ തന്നെയായിരുന്നു താമസം. ടെക്നിക്കലി ഞാനാണ് അവന്റെ അമ്മ. അങ്ങനെയാണ്. ശരിക്കും അവൻ എനിക്ക് കുഞ്ഞ് തന്നെയാണ്. എനിക്ക് രണ്ട് ചേച്ചിമാരു കൂടിയുണ്ട്. ലീപിക, ദുർഗ എന്നാണ് അവരുടെ പേര്. എന്റെ രണ്ടാമത്തെ ചേച്ചി 10 വർഷം മുൻപ് മരിച്ചു. മയോപ്പതി (Myopathy) എന്ന അസുഖമായിരുന്നു ചേച്ചിക്ക്. ശരിക്കും എനിക്ക് ചെറുപ്പം മുതൽ ഡാൻസിനോട് ഇഷ്ടം തോന്നിയത് ചേച്ചി കാരണമായിരുന്നു. ചേച്ചിക്ക് നടക്കാൻ പറ്റില്ല. തോഴ എന്ന പടത്തിലെ നാഗാർജുന സാറിനെ പോലെയായിരുന്നു ചേച്ചിയുടെ അവസ്ഥ. ശരിക്കും ആ പടത്തിൽ നാഗാർജുനയ്ക്ക് അപകടം പറ്റിയാണ് അങ്ങനെയാകുന്നത്.
പക്ഷേ ചേച്ചി ജനിച്ചപ്പോഴേ അങ്ങനെയായിരുന്നു. കഴുത്തിന് മുകളിലേക്ക് ചേച്ചിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. കഴുത്തിന് താഴെ ശരീരം തളർന്നു പോയി. അതുകൊണ്ട് എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു കൊടുക്കണം. പക്ഷേ ചേച്ചി കസേരയിലിരുന്ന് എന്നോട് പറയും, അങ്ങനെ കളിക്ക് ഇങ്ങനെ കളിക്ക് എന്നൊക്കെ. ശരിക്കും എല്ലാം തുടങ്ങുന്നത് ചിലപ്പോൾ അവളിൽ നിന്നായിരിക്കും. ഞാൻ അവളെ മിസ് ചെയ്യുന്നുണ്ട്. ഞാനിപ്പോൾ പുറത്തേക്ക് പോകുമ്പോൾ ദൈവത്തോട് പ്രാർഥിക്കാറില്ല. ഞാൻ ചേച്ചിയുടെ ഫോട്ടോ നോക്കിയാണ് പ്രാർഥിക്കാറ്. ചേച്ചിയുമായി ഞാൻ ഭയങ്കര അടുപ്പമായിരുന്നു,' ദുഷാര പറഞ്ഞു.

Comments