
കൊച്ചി കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരി അനുശാന്തിയ്ക്കു രണ്ട മാസത്തെ പരോള്‍ അനുവദിച്ച് സുപ്രീംകോടതി.
ജയിലില്‍ അനുശാന്തിയുടെ നല്ല നടപ്പു കണക്കിലെടുത്തു പ്ര?ബേഷന് ഓഫീസറും ജയില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും നല്കിയ ശിപാര്‍ശ പരിഗണിച്ചാണ് ചികില്‍സയ്ക്കായി പരോള്‍ അനുവദിച്ചത്.
മയോപിയ മൂലം തന്റെ കാഴ്ചശക്തി അനുദിനം കുറഞ്ഞുവരികയാണെന്നും വിദഗ്ധ ചികില്‍സയ്ക്കായി ഒരു മാസത്തെ ജാമ്യം അനുവദിക്കണമെന്നും അനുശാന്തി ബോധിപ്പിച്ചു. അപേക്ഷ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. മെഡിക്കല്‍ പരിശോധനയ്ക്കുള്ള സൗകര്യം ജയിലധികൃതര്‍ ഉറപ്പുവരുത്തുമെന്നും ക്രൂരമായ കൊലപാതകം നടത്തിയതിനാല്‍, പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്ര?ബേഷന് ഓഫീസറും ജയില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും പരോളിനു ശിപാര്‍ശ ചെയ്തിരുന്നെങ്കിലും പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരോള്‍ അനുവദിക്കാതിരുന്നത്.
ഇവര്‍ പുറത്തിറങ്ങിയാല്‍ അവരുടെ താമസമേഖലയില്‍ പ്രശ്ന സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അനുശാന്തിയുടെ പരോള്‍ അപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേര്‍ന്നാണ് അരും കൊല നടത്തിയത്. ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൊവിഡ് കാലത്തു കൊടുംകുറ്റവാളികള്‍ക്കു പോലും പരോള്‍ അനുവദിച്ചിട്ടും അനുശാന്തിയെ പുറത്തുവിട്ടിരുന്നില്ല.
2014 ഏപ്രില്‍ 16-ന് ഉച്ചയ്ക്കായിരുന്നു ആറ്റിങ്ങലില്‍ ക്രൂരകൃത്യം നടന്നത്. ടെക്നോപാര്‍ക്കിലെ ഐ ടിസ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.






