
തിരുവനന്തപുരം: വായ്പ കുടിശികയെ തുടര്‍ന്ന് വനിതാ സംരംഭക ജീവനൊടുക്കി. വിളപ്പില്‍ സ്വദേശിനി രാജി (47) ആണ് മരിച്ചത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് വായ്പയെടുത്ത് ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റ് നടത്തുകയായിരുന്നു രാജി. എന്നാല്‍ പ്രളയവും കോവിഡും വന്നതോടെ ബിസിനസ് നഷ്ടത്തിലാകുകയും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് യൂണിറ്റിലെ ഷെഡ്ഡിനുള്ളില്‍ ജീവനൊടുക്കിയത്.
50 ലക്ഷം രൂപയുടെ ബാധ്യതയാണ് രാജിക്കുണ്ടായിരുന്നത്. രാജിയുടെ പേരിലുള്ള 23 സെന്റ് സ്ഥലത്തായിരുന്നു യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് കിട്ടുന്നതിന് കാലതാമസം വന്നതും രാജിയെ വിഷമിപ്പിച്ചിരുന്നു.
സാങ്കേതിക സര്‍വകലാശാലയ്ക്ക് രാജിയുടെ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതുവഴി കിട്ടുന്ന പണം അടച്ച്വായ്പ തീര്‍ക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഭൂമി നോട്ടിഫൈ ചെയ്തു പോയെങ്കിലും പിന്നീട് സര്‍ക്കാര്‍ തീരുമാനം മാറ്റി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ 50 ഏക്കര്‍ ഏറ്റെടുത്താല്‍ മതിയെന്നും കൂടുതല്‍ ഭൂമി നിലവില്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതോടെ വായ്പ തിരിച്ചടയ്ക്കാന്‍ രാജിക്ക് കഴിയാതെ വന്നു. ആധാരം സര്‍ക്കാരിന്റെ പക്കലും ആയതോടെ മറ്റ് വായ്പകള്‍ക്ക് മാര്‍ഗമില്ലാതായി. ഈ മാസം 31നകം 30 ലക്ഷം രൂപ കെ.എസ്.എഫ്.ഇയില്‍ തിരിച്ചയക്കണമായിരുന്നു.






