
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് തമിഴ് നടന് സൂര്യ. ആരാധകരുടെ ഭാഗത്ത് നിന്ന് വന്‍വരവേല്‍പ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്നത്. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട പ്രഗല്ഭ കൊറിയോഗ്രഫര്‍ @BrindhaGopal1 മാസ്റ്ററുടെ അരങ്ങേറ്റത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിൽ സന്തോഷമുണ്ട് ’’ എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റര്‍ റിലീസ് ചെയ്ത സൂര്യയ്ക്ക് നന്ദി അറിയിച്ച് ‘താങ്ക്യൂ അണ്ണാ!!!’’ എന്ന് ദുല്‍ഖറും ട്വിറ്ററില്‍ മറുപടി നല്‍കിയിട്ട്ണ്ട്. പ്രഗല്ഭ കൊറിയോഗ്രഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
Thank you Anna !!! 🤗🤗❤️❤️❤️ https://t.co/P0tJikn1MX
— Dulquer Salmaan (@dulQuer) December 21, 2021
‘ഹേയ് സിനാമിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ യാസനായി ദുൽഖറെത്തുന്നു. ഒപ്പം കാജൽ അഗർവാളും അദിതി റായ് ഹൈദരിയുമുണ്ട്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായി ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രത്തിൽ ദുൽഖർ ആർജെ ആയാണ് അഭിനയിക്കുന്നത്.
ജിയോ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് നിർമ്മാണ സംരംഭമാണ് ‘ഹേയ് സിനാമിക’. മുതിർന്ന അഭിനേതാക്കളായ കെ ഭാഗ്യരാജ്, സുഹാസിനി മണിരത്നം, ഖുശ്ബു സുന്ദർ എന്നിവരും ഇതിലുണ്ട്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രത്തിന് പ്രീത ജയരാമൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ഹേയ് സിനാമിക 2022 ഫെബ്രുവരി 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.






