പി.ടി. തോമസിന് വിട നല്കി കേരളം; ആദരമര്‍പ്പിച്ച് ജനസഹസ്രങ്ങള്‍
പി.ടി. തോമസിന് വിട നല്കി കേരളം; ആദരമര്‍പ്പിച്ച് ജനസഹസ്രങ്ങള്‍
Authored by Web Desk | Last updated: 23 Dec 2021, 7:04 PM | 1 min read
കൊച്ചി: പുഷ്പചക്രങ്ങളില്ലാതെ പരസ്യ പ്രാര്‍ത്ഥനകളില്ലാതെ അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ചന്ദ്രകളഭം ചര്ത്തിയുറങ്ങും തീരം എന്ന ഗാനം അന്തരീക്ഷത്തില്‍ മുഴങ്ങവേ പി.ടി.താമസിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. മക്കളായ വിവേകും വിഷ്ണുവു ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ ഉമ അന്ത്യ ചുംബനം നല്കി പ്രിയതമനെ യാത്രയാക്കി.
എറണാകുളത്ത് രവിപുരം ശമ്ശാനത്തില് കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനസാഗരത്തെ സാക്ഷിനിര്‍ത്തി കേരളം പി.ടി.ക്ക് യാത്രാമൊഴി ചൊല്ലി. മതപരമായ ചടങ്ങുകളില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു ചടങ്ങുകള്‍.
ഒപ്പം ജനസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര വൈകുന്നേരം 6.20ഓടെ രവിപുരം ശ്മശാനത്തില്‍ എത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും കെ.സി. ജോസഫുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യാത്രയെ അനുഗമിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളം ടൗണ്‍ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. രാഹുല്‍ഗാന്ധിയും അ്ന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്ഹാ്ളില്‍ എത്തിയിരുന്നു. പിടിയുടെ ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പിടിയെ അവസാനകാഴ്ചക്കായി പാതയോരങ്ങളില്‍ ആയിരങ്ങള്‍ കാത്തു നിന്നിരുന്നു. പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്ശനത്തില് നടന് മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആദരമര്‍പ്പിച്ചു.