.jpeg)
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസായി നല്‍കുകയെന്നാണ് റിപ്പോർട്ട്.
ആദ്യ രണ്ട് ഡോസുകളും ഒരേ വാക്സിന് ആയിരിക്കും സ്വീകരിച്ചിരിക്കുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്സിനാകും ബൂസ്റ്റര്‍ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.






