ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പൊരുതി നേടിയ സെഞ്ചുറിക്കു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ പ്രശംസ കൊണ്ടു പൊതിഞ്ഞ് മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരും.
സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ദിവസം 248 പന്തുകള്‍ നേരിട്ട രാഹുല്‍ 122 റണ്‍സോടെയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ക്ഷമയും സമചിത്തതയും തുലനം ചെയ്ത രാഹുലിന്റെ ഇന്നിങ്സാണ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചതും.
രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ നങ്കൂരമിട്ടു കളിച്ച രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചത്. ഇന്നിങ്സിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും മുന്‍ താരങ്ങളും രാഹുലിനെ പ്രശംസകള്‍ കൊണ്ടു പൊതിഞ്ഞു.

Comments