
പനജി: ആശങ്കകൾക്കിടെ ഗോവയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നെത്തിയ എട്ടുവയസ്സുകാരനിലാണ് വൈറസ് കണ്ടെത്തിയത്.
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് ഗോവയിലെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഡിസംബർ 17നാണ് കുട്ടി ഗോവയിൽ എത്തിയത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഒമിക്രോൺ വകഭേദം കണ്ടെത്തുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.






