.jpeg)
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന വ്യക്തമായ സൂചന നൽകി കോവിഡ് കേസുകൾ ഉയരുന്നു. ഒരാളിൽ നിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസിന്റെ വ്യാപനം.
ഡൽഹിയിൽ ഒമിക്രോണിന്റെ സാമൂഹികവ്യാപനം തുടങ്ങിയതായി സംസ്ഥാന സർക്കാരും സ്ഥിരീകരിച്ചു.
ഒമിക്രോൺ കേസുകൾ ഗുരുതരമല്ലെന്നതും കോവിഡ്മൂലമുള്ള മരണനിരക്ക് 300-ൽ താഴെ നിൽക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
എന്നാൽ , രോഗം ഗുരുതരമല്ലെന്ന ധാരണയിൽ സ്ഥിതിഗതികളെ കാണരുത്. പരിഭ്രാന്തിയും ആവശ്യമില്ല. കൂടുതൽ വാക്സിൻ നൽകിയും മറ്റു മുന്നൊരുക്കങ്ങൾ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്ക് ശരിയാംവിധം ധരിക്കുകയും വേണം. ഇത് രാഷ്ട്രീയക്കാർക്കും ഉത്തരവാദപ്പെട്ട എല്ലാവർക്കും ബാധകമാണ്.






