
മുംബൈ: പാളത്തില്‍ വീണുകിടന്ന ആളെ രക്ഷിക്കാന്‍ ലോക്കോ പൈലറ്റ് അറ്റകൈയായി എമര്‍ജന്‍സി ബ്രേക്കിട്ടു. മുംബൈ സബര്‍ബന്‍ റെയില്‍വേ നെറ്റ്വര്ക്കില് ഹാര്‍ബര്‍ ലൈനിലാണ് സംഭവം. സേവരി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയിലാണ് ഈ ദൃശ്യം പതിഞ്ഞത്. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഈ വീഡിയോ പങ്കുവച്ചത്.
50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഒരാള്‍ ട്രാക്കിലൂടെ അലഞ്ഞുനടക്കുന്നതും പെട്ടെന്ന് താഴെ വീഴുന്നതും വീഡിയോയിലുണ്ട്. ട്രാക്കില്‍ നിന്നും മാറുന്നതിനു പകരം അയാള്‍ ട്രാക്കിനുള്ളിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. ആത്മഹത്യാ ശ്രമമാണോയെന്ന് സംശയമുണ്ട്. ആ സമയം അതുവഴി വന്ന ട്രെയിന്റെ ലോക്കോ പൈലറ്റ് ട്രാക്കില്‍ ഒരാള്‍ കിടക്കുന്നത് കണ്ട് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്ക് നല്കി വേഗത കുറിച്ചു. പെട്ടെന്ന് മൂന്നു റെയില്‍വേ പോലീസുകാര്‍ ഓടിയെത്തി ട്രാക്കില്‍ കിടന്നയാളെ ്എടുത്തുമാറ്റി. ജനുവരി രണ്ട് പകല്‍ 11.45 നായിരുന്ന സംഭവമെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ലോക്കോ പൈലറ്റിന്റെ നടപടിയെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഒരാളുടെ ജീവനാണ് ലോക്കോ പൈലറ്റ് രക്ഷിച്ചത്. ഓരോ ജീവനും വിലപ്പെട്ടതാണ്. അദ്ദേഹത്തെ കുടുംബത്തില്‍ കാത്തിരിക്കുന്നവരുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl— Ministry of Railways (@RailMinIndia) January 2, 2022






