
ബോസ്റ്റണ്‍: സിഖ് യുവാവിനു നേര്‍ക്ക് യു.എസില്‍ അധിക്ഷേപം. പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ സിംഗ് (22) ആണ് അപമാനത്തിന് ഇരയായത്. മുസ്ലീം ആണെന്ന് വിളിച്ചാണ് തന്നെ പിന്നാലെ നടന്ന് ഒരാള്‍ അധിക്ഷേപിച്ചതെന്ന് ഹര്‍മാന്‍ പറയുന്നു. കഴിഞ്ഞ ദിവസം ക്യാംപസിനു സമീപമുള്ള സ്റ്റോറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 200ല്‍ ഏറെ സംഭവങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹാര്‍വാര്‍ഡിലെ ഒന്നാം വാര്‍ഷ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ മസാച്യൂസെറ്റ്സ് കേംബ്രിഡ്ജിനു സമീപമുള്ള ഒരു കടയിലേക്ക് പോകുമ്പോഴാണ് ഒരാള്‍ തന്നെ പിന്തുടര്നെത്തിയതെന്ന് ഹര്‍മാന്‍ പറയുന്നു. അമ്മയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന തന്നെ കുറിച്ച് കടയിലെ ജീവനക്കാരനോട് അയാള്‍ എന്തൊക്കെയോ പറഞ്ഞു. താന്‍ എവിടെ നിന്നാണെന്നും മറ്റും ഇയാള്‍ അന്വേഷിച്ചു. തനിക്കു നേര്‍ക്കുണ്ടായ അധിക്ഷേപത്തെ തടയാനും ആരും ശ്രമിച്ചില്ലെന്നും ഹര്‍മാന്‍ പറയുന്നു.






