
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്റീന് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. വിദേശത്തുനിന്നെത്തുന്ന എല്ലാവര്ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി. എട്ടാം ദിവസം ആര്.ടി-പി.സി.ആര് പരിശോധന നടത്തണം. നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞൂ.
ഇത്രയുംനാള്‍ ഹൈ റിസ്ക്, ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ വേര്‍തിരിവുണ്ടായിരുന്നു. ഇനി മുതല്‍ അതുണ്ടാവില്ല. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും കഴിഞ്ഞാല്‍ കേരളമാണ് മുന്നില്‍. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വിദേശയാത്രക്കാര്‍ എത്തുന്ന കേരളത്തില്‍ ക്വാറന്റീന് കര്ക്കശമാക്കാത്തത് ചോദ്യമുയര്‍ന്നിരുന്നു.
കോട്ടയത്ത് കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. എല്ലാവരും നിര്‍ബന്ധമായി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം എന്നത് അടക്കം നിബന്ധനയിലുണ്ടാകും.






