കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സമീപദിവസങ്ങളിലുണ്ടായ എല്ലാവെളിപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍ വരുമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് വ്യക്തമാക്കി. കോടതി നിര്‍ദേശപ്രകാരം അന്വേഷണം മുന്നോട്ടുപോകും. സത്യസന്ധമായ അന്വേഷണമാണ് ഈ കേസില്‍ നടത്തുന്നതെന്ന് എ.ഡി.ജി.പി അന്വേഷണ സംഘത്തിന്റെ യോഗത്ഏതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസില്‍ വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതിന് മതിയായ കാരണം വേണമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണസംഘം ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നത്.
സംവിധായകണ് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. 13 അംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. തുടരന്വേഷണം ഏതുരീതിയില്‍ വേണമെന്ന് തീരുമാനിക്കുന്നതിനൊപ്പം നടന് ദിലീപിനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്ന സൂചന എ.ഡി.ജി.പി നല്കി. നടിയെ ആക്രമിച്ചതിന്റെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് കൊച്ചിയില്‍ രേഖപ്പെടുത്തും. അതിനുശേഷമായിരിക്കും കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍(പള്‍സര്‍ സുനി) തുടങ്ങിയവരെ ചോദ്യം ചെയ്യുക. ഈ മാസം 20നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിചാരണ അന്തിമഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ലഭ്യമായ തെളിവുകള്‍വച്ച് അതിന് മുമ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.






