ഭക്ഷണവിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു വ്ലോഗറുടെ സാന്‍വിച്ച് പരീക്ഷണത്തിന്റെ വീഡിയോയാണ്. 'നിങ്ങള്‍ക്ക് പ്രിയപ്പെട്ട സാന്ഡ്വിച്ച് ഏതാണ്'? എന്ന തലക്കെട്ടോടെ പ്രചരിച്ച വീഡിയോയാണ് ശ്രദ്ധേയമായത്. ഗോല്‍ഗപ്പയും സാന്ഡ്വിച്ചും ഒരുമിച്ചു ചേര്‍ത്തുണ്ടാക്കിയ ഗോല്‍ഗപ്പ സാന്ഡ്വിച്ചാണ് ഫുഡ് വ്ലോഗറായ അഞ്ജലി ദിങ്ക്ര തയ്യാറാക്കിയത്. എന്നാല്‍ അഞ്ജലിയുടെ ഈ പരീക്ഷണ വീഡിയോയ്ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
ബ്രെഡ് സ്ലൈസുകളെടുത്ത് അതില്‍ ഗ്രീന്‍ ചട്നി പുരട്ടി തക്കാളിയും സവാളയും വട്ടത്തിലരിഞ്ഞത് അതിന്റെ മുകളില്‍ വച്ച ശേഷം കിഴങ്ങു പുഴുങ്ങിയത് അതിനു മുകളില്‍ പരത്തിയ ശേഷം പാനിപൂരി അതില്‍ പൊടിച്ചു ചേര്‍ത്തു. ഇതിന് മുകളിലായി മറ്റൊരു ബ്രഡ്സ്ലൈസ് എടുത്ത് വച്ചു. ഇതോടെ സാന്ഡ്വിച്ച് തയ്യാര്‍. താന്‍ തയ്യാറാക്കിയ സാന്ഡ്വിച്ച് അഞ്ജലി കഴിയ്ക്കുകയും ചെയ്യുന്നുണ്ട്.
തന്റെ ഈ പരീക്ഷണ വിഭവം ഗംഭീരമായിട്ടുണ്ടെന്നും എല്ലാവരും ഇത് പരീക്ഷിച്ച് നോക്കണമെന്നും അഞ്ജലി പറയുന്നുണ്ട്. എന്നാല്‍ അഞ്ജലിയുടെ ഈ വീഡിയോയ്ക്കെതിരെ കൂടുതല്‍ പേരും വിമര്‍ശനാത്മകമായാണ് സമീപിച്ചത്. ലോകത്തിന്റെ പലഭാഗത്ത് ജനങ്ങള്‍ പട്ടിണി കിടക്കുന്നുണ്ടെന്നും ദയവു ചെയ്ത് ഭക്ഷണ പരീക്ഷണങ്ങളുടെ പേരില്‍ ആഹാരസാധനങ്ങള്‍ പാഴാക്കരുതെന്നുമാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.






