
പല തരത്തിലുള്ള വീഡിയോകളും സോഷ്യല്മീഡിയയില് വൈറലാകാറുണ്ട്. അത്തരത്തില് ഇപ്പോള് വൈറലാകുന്നത് ഒരു മാനിന്റെ വീഡിയോയാണ്. 'വൈല്ഡ്ലെന്സ് ഇക്കോ ഫൗണ്ടേഷന്' എന്ന ഹാന്ഡില് ട്വിറ്ററില് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമായത്. ഏകദേശം ഏഴടിയോളം ഉയരത്തിലാണ് മാന് കുതിച്ചു ചാടിയത്. 'ആന്ഡ് ദ ഗോള്ഡ് മെഡല് ഫോര് ലോംഗ് ആന്ഡ് ഹൈജംപ് ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്.
വീഡിയോയില് ഒരു ജലാശയത്തിന് അരികില് നിന്നാണ് മാന് വരുന്നത്. പിന്നീട് അത് മണ്പാതയ്ക്ക് മുകളിലൂടെ ചാടുന്നതും കാണാം. കണ്ടാല് ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാന് കുതിക്കുന്നത്. മാനിന്റെ ഇത്ര ഉയരത്തിലുള്ള ചാട്ടം കണ്ടാല് അതിന്റെ കാലുകള്ക്ക് എന്തെങ്കിലും സംഭവിയ്ക്കുമോയെന്ന് തോന്നിപ്പോകും. എന്നാല് വളരെ സുരക്ഷിതമായാണ് മാന് അപ്പുറത്ത് എത്തുന്നതും. നടന്നു പോകുന്നതും. സോഷ്യല്മീഡിയയില് വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറലായത്. പലരും അവിശ്വസനീയം എന്നാണ് വീഡിയോയ്ക്ക് നല്കിയിരിയ്ക്കുന്ന കമന്റ്.







Comments