
താമരശേരി: താമരശേരി കൈതപ്പൊയില്‍ നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കേ തകര്‍ന്നുവീണ കെട്ടിത്തിന് നിര്‍മ്മാണ അനുമതി ഇല്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി. അപകടത്തെ കുറിച്ച് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ അനുമതി നല്‍കിയിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള ഒരാളടക്കം 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാലു പേര് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍. സൈറ്റ് എന്‍ജിനീയര്‍ അടക്കമുള്ളവരാണ് അപകടത്തില്‍പെട്ടത്. അപകട സമയം 50ലേറെ തൊഴിലാളികള്‍ സൈറ്റിലുണ്ടായിരുന്നു.







Comments