
നടി അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. ഷരീഫ് നന്ദ്യാലയാണ് ഫോട്ടോഗ്രാഫർ.
തെലുങ്കിൽ ‘റൗഡി ബോയ്സ്’ ആണ് നടിയുടേതായി ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം. 18 പേജെസ്, കാർത്തികേയ 2, ഹെലെൻ എന്നിങ്ങനെ മൂന്ന് തെലുങ്ക് പ്രോജക്ടുകളും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മലയാളത്തിൽ ദുൽഖർ നായകനായെത്തിയ കുറുപ്പിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ടൊവീനോ അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അനുപമ അഭിനയിച്ചത്.






