ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്സ്ബുക്ക് വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ എണ്ണവും ആളുകള്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിദിന സജീവ ഉപയോക്താക്കള്‍ കുറയുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്വര്‍ക്ക്സിന്റെ കണക്കനുസരിച്ച് ഡിസംബര്‍ അവസാനം വരെയുളള മൂന്ന് മാസങ്ങളിലെ ഡിഎയു 1.930 ബില്യണായി കുറഞ്ഞു. മുന്‍പ് സജീവ ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നു.
യൂടൃൂബ്, ടിക് ടോക്ക് തുടങ്ങിയ എതിരാളികളില്‍ നിന്നുളള ശക്തമായ മത്സരം കാരണം ഫെയ്സ്ബുക്കില്‍ നിന്നുളള വരുമാന വളര്‍ച്ച കുറയുമെന്ന് കമ്പനി മുന്നറിയിപ്പ് നല്കി.അതേ സമയം ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കുന്നതും കുറഞ്ഞു.റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മെറ്റയുടെ ഓഹരികള്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു.ഇത് കമ്പനിയുടെ ഓഹരി വിപണി മൂല്യത്തില്‍ നിന്ന് 200 ബില്യണ്‍ ഡോളറിലധികം (147.5 ബില്യണ്‍ പൗണ്ട്) ആണ് നഷ്ടപ്പെടുത്തിയത്.
സ്നാപ്പ്, ട്വിറ്റര്‍, പലന്ട്രസ്റ്റ് എന്നിവയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു.ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്വകാര്യതാ മാറ്റങ്ങള്‍ തങ്ങളെയും ബാധിച്ചതായി മെറ്റ വെളിപ്പെടുത്തി.ആപ്പിളിലെ മാറ്റങ്ങള്‍ ബ്രാന്‍ഡുകള്‍ക്ക് ഫെയ്സ്ബുക്ക്,ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ ടാര്‍ഗെറ്റു ചെയ്യാനും നലരീക്ഷിക്കാനും ബുദ്ധുമുട്ടാക്കിയെന്ന് മെറ്റയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവ് വെഹ്നര് പറഞ്ഞു.വിവിധ കണക്കുകള്‍ പ്രകാരം ഉപയോക്താക്കള്‍ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതുനു കാരണമായതെന്നാണ് കരുതുന്നത്.






