മൃഗശാലയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന പാണ്ടയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. ചൈനയിലെ ബെയ്ജിങ് മൃഗശാലയിലെത്തിയ സന്ദര്‍ശകര്‍ നോക്കിനില്‍ക്കേയാണ് മെങ് ലാന് എന്ന പാണ്ട സാഹസത്തിന് മുതിര്‍ന്നത്. മൃഗശാലയ്ക്ക് അകത്തും പൊതുവെ ഇവന് കുസൃതി കൂടുതലാണ് എന്നാണ് ജീവനക്കാര്‍ മെങ് ലാങ്ങിനെ കുറിച്ച് പറയുന്നത്. 6 വയസുകാരന് മെങ് ലാന് ഇരുമ്പ് വേലിക്കെട്ടിന് മുകളിലൂടെ കയറിയാണ് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.
ഷെങ്ഡു ഗവേഷണ കേന്ദ്രത്തില്‍ 2015 ലാണ് മെങ് ലാന് ജനിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ബെയ്ജിങ് സൂവിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ ബാക്കി പാണ്ടകളെ അപേക്ഷിച്ച് ആളൊരു കുറുമ്പനാണ്. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് പാണ്ടയെ ഈ സാഹസത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
മൃഗശാലയില്‍ എത്തിയ സന്ദര്ശകര്് ഈ വീഡിയോ പങ്കുവെച്ചതോടെ മെങ് ലാനിന്റെ മതില്ചാട്ടം ഇപ്പോള്‍ വൈറലായി.






