
മലയാളത്തിന്റെ പ്രിയനായിക മഞ്ജു വാരിയരുടെ പുതിയ ഹെയർ സ്റ്റൈൽ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.
മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്താണ് മഞ്ജുവിനായി മനോഹരമായ ഈ ഹെയര്‍ സ്റ്റൈൽ ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലാകുകയാണ്.
‘ആയിഷ’ ആണ് മഞ്ജുവിന്റെതായി ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. വെള്ളരിക്കാപ്പട്ടണം, ജാക്ക് ആൻഡ് ജിൽ തുടങ്ങി ഒരുപിടി ചിത്രങ്ങളും മഞ്ജുവിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.






