മട്ടാഞ്ചേരി: ഹണിട്രാപ്പിലൂടെ ഹോട്ടല്‍ ഉടമയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ഉടമയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി റിന്‍സിന ആണ് അറസ്റ്റിലായത്. ഇവരുടെ കാമുകന് ഷാജഹാന് ഒളിവിലാണ് രണ്ടാം ഭര്‍ത്താവ് നാസിറിനൊപ്പമാണ് റിന്‍സിന താമസം. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ കാമുകനൊപ്പം എത്തിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
മട്ടാഞ്ചേരിയിലെ ആശുപത്രി മുറിയില്‍ വിളിച്ചുവരുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഉടമയുടെ ഹോട്ടലില്‍ നിന്ന് ശീതളപാനീയം കുടിച്ച് അവശനിലയില്‍ ആയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോള്‍ പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ ഹണി ട്രാപ്പില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
കാമുകന് ഹോട്ടല്‍ ഉടമയേയും ഒപ്പം വന്ന സുഹൃത്തിനേയും മര്‍ദ്ദിച്ചു. മൊബൈലില്‍ ചിത്രവും പകര്‍ത്തി. തുടര്‍ന്ന് ഇവരുടെ പോക്കറ്റിലുണ്ടായിരുന്ന പണവും ഐഡി കാര്‍ഡും തട്ടിയെടുത്തു. ഹോട്ടല്‍ ഉടമയില്‍ നിന്നും സുഹൃത്തില്‍ നിന്നും 13,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ഹോട്ടല്‍ ഉടമ നല്കിയ പരാതിയിലാണ് റിന്‍സിന അറസ്റ്റിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഹോട്ടലില്‍ വന്ന് താമസിച്ചതെന്നാണ് റിന്‍സിന പറയുന്നു.






