തിരുവനന്തപുരം: ലേകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ കൊണ്ടുവന്ന രീതിയില്‍ എതിര്‍പ്പുമായി സി.പി.ഐ മന്ത്രിമാര്‍. മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചത്. ദേഭഗതിക്ക് മൂന്‍പ് രാഷ്ട്രീയ ചര്‍ച്ചയ്ക്ക അവസരം ലഭിച്ചില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചത്.
എന്നാല്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് മന്ത്രിമാര്‍ക്ക് കുറിപ്പ് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. മുന്‍പ് ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പഠിക്കാന്‍ സമയം വേണമെന്ന് മന്ത്രിമാര്‍ അറിയിച്ച് പ്രകാരം ഒരു തവണ മാറ്റിവച്ചിരുന്നു. പിന്നീട് വീണ്ടും പരിഗണിച്ചപ്പോള്‍ വിഷയം പഠിച്ചുകാണുമെന്ന് കരുതിയെന്നും മുഖ്യമന്ത്രി മറുപടി നല്കി.
ഭേദഗതി വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് ജാഗ്രത കുറവുണ്ടായി എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വിമര്‍ശനം തന്നെയാണ് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയാണ്.






