
അപൂര്വ്വങ്ങളില് അപൂര്വ്വമായ അനുഭവമാണ് ലിന്ഡ്സെ വൈറ്റ് എന്ന യുവതിയുടെ ജീവിതത്തില് സംഭവിയ്ക്കുന്നത്. ലിന്ഡ്സെയുടെ കക്ഷത്തില് നിന്ന് പാല് ചുരത്തുക എന്ന അപൂര്വ്വമായ അനുഭവമാണ് ഉണ്ടായത്. തന്റെ കുഞ്ഞിന് മുലയൂട്ടുന്ന സമയത്താണ് ഇവര് ഇക്കാര്യം ശ്രദ്ധിച്ചത്. പ്രസവശേഷം കുഞ്ഞിന് മുലയൂട്ടിയപ്പോള് കുഞ്ഞിന്റെ തലമുടി നനയുന്നത് ലിന്ഡ്സെ വൈറ്റ് ശ്രദ്ധിയ്ക്കുകയായിരുന്നു.
എന്നാല് തന്റെ കക്ഷത്തിലെ വിയര്പ്പാകുമെന്നായിരുന്നു ഇവര് കരുതിയത്. പിന്നീട് കുഞ്ഞിനെ എപ്പോള് മുലയൂട്ടിയാലും ഇങ്ങനെ സംഭവിയ്ക്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് ഇവര് ഇക്കാര്യം ശ്രദ്ധിച്ചത്. മുലയൂട്ടുന്ന സമയം കക്ഷത്തിലൂടെയും പാല് പുറന്തള്ളുന്നുവെന്ന് മനസിലാക്കിയ ലിന്ഡ്സെ വൈറ്റ് അക്ഷരാര്ത്ഥത്തില് ഞെട്ടുകയായിരുന്നു. തുടര്ന്ന് ആശുപത്രിയില് ചികിത്സ തേടി.
കക്ഷങ്ങളില് നിന്നും പാല് ചോരാന് കാരണം ചിലപ്പോള് സ്തന കോശങ്ങള്ക്ക് ഇവിടെ വരെ വളരാന് കഴിയുന്നതിനാലാണെന്നാണ് കണ്ടത്തിയത്. അധിക ബ്രെസ്റ്റ് ടിഷ്യു ഉള്ള ഈ പ്രതിഭാസത്തെ പോളിമാസ്റ്റിയ എന്ന് വിളിക്കുന്നു. ഗര്ഭിണിയാകുമ്പോള് മാത്രമേ സ്ത്രീകള്ക്ക് അധിക ടിഷ്യു ഉണ്ടെന്ന് മനസ്സിലാക്കാന് കഴിയൂ. മായോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് ജേണലില് 1999ല് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില് ആറ് ശതമാനം സ്ത്രീകള്ക്കും ഇത് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലിന്ഡ്സെ വൈറ്റ് തന്നെ തന്റെ അനുഭവം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്.







Comments