
തന്റെ ഹെയർ കട്ടിങ് വിശേഷങ്ങൾ പങ്കുവെച്ച് നടി അമ്പിളി ദേവി. താരം തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുുകയാണ്.
‘നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഉള്ള മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി. ഇപ്പോൾ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു’. – അമ്പിളി പറയുന്നു.
‘2019 ഫെബ്രുവരി മാസത്തിലാണ് ഞാൻ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രിൽ ആയപ്പോഴേക്കും അജു മോനെ ഗർഭിണിയായി. ഗർഭകാലത്ത് മുടിയൊന്നും വെട്ടാൻ പാടില്ല എന്നാണല്ലോ. അങ്ങനെ ഒന്ന് – ഒന്നര വർഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗൺ ആയി. ചുരുക്കി പറഞ്ഞാൽ മൂന്ന് – മൂന്നര വർഷമായി മുടി മുറിച്ചിട്ട്’.– അമ്പിളി പറയുന്നു.






