
ന്യൂഡല്‍ഹി: മെഴുകു പ്രതിമകള്‍ കൊണ്ട് ലോകത്തിന്റെ മനം കവര്‍ന്ന അന്താരാഷ്ട്ര മെഴുകു മ്യൂസിയം മാഡം തുസ്സാഡ്സ് തലസ്ഥാനത്തിന്റെ ഹൃദയത്തേക്ക്. ലോകത്തിലെ 22 ാം ശാഖയയായി അടുത്ത വര്‍ഷം പകുതിയോടെ ന്യൂഡല്‍ഹിയിലെ കോണാട്ട് പ്ളേസിലെ റീഗല്‍ സിനിമയില്‍ തുസ്സാഡ്സ് വരുമെന്നാണ് വിവരം.
നരേന്ദ്രമോഡി, സച്ചിന് തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്, കിം കര്ദാഷിയാന് തുടങ്ങി നാട്ടിലെയും വിദേശത്തെയും അനേകരുടെ ജീവന് തുടിക്കുന്ന പ്രതിമകള്‍ ഇവിടെ ഉണ്ടാകും. ഇംഗ്ളണ്ടിലെ ഡോര്‍സെറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനി മെര്ലിന് എന്റര്ടെയ്ന്മെന്റ് ആണ് മാഡം തുസ്സാഡ്സ് നടത്തുന്നത്. മഹാത്മാഗാന്ധി, നരേന്ദ്രമോഡി, സച്ചിന് തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്, ഐശ്വര്യാറായി എന്നിവര്‍ വരുന്ന ലണ്ടനിലെ ഇവരുടെ മെഴുക് മ്യുസിയം ലോക പ്രശസ്തവുമാണ്.
2000 ല്‍ അമിതാഭ് ബച്ചനായിരുന്നു മ്യൂസിയത്തില്‍ മെഴുകുപ്രതിമയായി കയറിയ ആദ്യ ഇന്ത്യാക്കാരന്. അന്നു മുതല്‍ മ്യൂസിയത്തോട് ഇന്ത്യാക്കാര്‍ കാട്ടുന്ന താല്‍പ്പര്യം കണ്ടതാണ്. ഇനി അവര്‍ക്ക് അവരുടെ തലസ്ഥാനത്ത് ഇത് സ്ഥിരമായി അനുഭവിക്കാനാകും. ഡല്‍ഹിക്ക് തികച്ചും അനുയോജ്യമായ രീതിയിലായിരിക്കും മ്യുസിയമെന്നാണ് മെര്ലിന് എന്റര്ടെയ്ന്മെന്റിന്റെ ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.






