
ബറേലി: 500 രൂപ നോട്ടിന്റെ പേരില്‍ ആരംഭിച്ച കുടുംബ വഴക്കിന് പ്രതികാരമായി 15 വയസ്സുള്ള പെണ്‍കുട്ടിയെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അയച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും തമ്മില്‍ ആരംഭിച്ച വഴക്കാണ് പീഡനത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സമീപ വാസികള്‍ക്ക് നെയ്യ് വിറ്റതിന് പകരമായി അവര്‍ നല്‍കിയത് 500 രൂപയുടെ നോട്ടായിരുന്നു. ഇത് സ്വീകരിക്കാന്‍ ഇയാള്‍ തയ്യാറാകാതിരുന്നതോടെ ചെറിയ സംഘര്‍ഷം ഉണ്ടായി.
വൈകുന്നേരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി വീട്ടുകാര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്കി. ഉടന്‍ തന്നെ മറ്റ് പ്രതികളെയും ആണ്‍കുട്ടിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പതാം ക്ലാസുകാരനായതിനാല് കേസ് എടുക്കില്ലെന്ന് വിചാരിച്ചാണ് ആണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്കി.
പോസ്കോ ആക്ട് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.






