കൊച്ചി: ഇന്നലെ അന്തരിച്ച നടന വിസ്മയം കെ.പി.എ.സി ലളിതയ്ക്ക് കൊച്ചി യാത്രയയപ്പ് നല്കി. ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശന ചടങ്ങ് പൂര്‍ത്തിയാക്കി ഭൗതികദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെ.എസ്.ആര്.ടി.സി ബസിലായിരുന്നു ഭൗതികദേഹം കൊണ്ടുപോയത്.
ചലച്ചിത്ര-സാംസ്കാരിക-പൊതുരംഗത്തെ നിരവധി പേര് കൊച്ചിയില്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മോഹന്‍ലാല്‍, ദിലീപ്, കാവ്യ മാധവന്, മഞ്ജുപിള്ള, ടിനി ടോം, സംവിധായകന് ബി.. ഉണ്ണികൃഷ്ണന് തുടങ്ങി നിരവധി പേര് ഇന്നലെ രാത്രി അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മമ്മൂട്ടി, ഇടവേള ബാബു, ജയസൂര്യ, വിനീത്, ഷാജി കൈലാസ്, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, സൂരാജ് വെഞ്ഞാറമൂട്, കെ.വി തോമസ്, മന്ത്രി സജി ചെറിയാന് തുടങ്ങി സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ കുറച്ചുസമയം പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം വൈകിട്ട് അഞ്ചു മണിയോടെ സംസ്കരിക്കും.

Comments