ന്യുഡല്‍ഹി: റഷ്യ-യുക്രൈന് സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന. ആഭ്യന്തര വിപനിയില്‍ ഇന്ധനവില ലിറ്ററിന് 7-8 രുപ വരെ ഉയരുമെന്നാണ് സൂചന. പ്രതിസന്ധി ഇതിനകം തന്നെ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ വില ഇനിയും ഉയരുമെന്ന വ്യക്തമാണ്.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും എക്സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയ ശേഷം മാത്രം ബ്രെന്റ് ഓയില്‍ ബാരലിന് 10 ഡോളര്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി എണ്ണ വില ഉയരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ വോട്ടെടപ്പ് കഴിഞ്ഞാലുടന്‍ വിലക്കയറ്റം വീണ്ടും തുടര്‍ന്നേക്കും.






