രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആര്‍എസ്എസിന് അതൃപ്തി. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കത്തിനെതിരെ ആര്‍എസ്എസ് വിരുദ്ധമായ നിലപാട് വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങള്‍ സമുഹം തീരുമാനിക്കട്ടെ എന്നാണ് ആര്‍എസ്എസ് നിലപാട് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു
വിവാദ ഹിജാബ് വിഷയത്തിനും വാര്‍ഷികയോഗം വലിയ പ്രാധാന്യം നല്‍കില്ലെന്നാണ് സൂചനകള്‍. ഇക്കാര്യം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യപ്പെടണം എന്നാണ് സംഘടനയുടെ നിലപാട്. രാജ്യത്ത് നിലവില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് വിഷയങ്ങളാണ് വിവാഹ പ്രായ ഏകീകരണവും, ഹിജാബ് വിവാദവും. ഈ സാഹചര്യത്തില്‍ ഇവ രണ്ടും മാര്‍ച്ച് 11 മുതല്‍ 13 വരെ ചേരുന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും വിമര്‍ശനം ഉന്നയിച്ചതിനെ ബില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. 'വിവാഹപ്രായം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച തുടരുകയാണ്. അതില്‍ പല വിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ആദിവാസികള്‍ക്ക് ഇടയിലും, ഗ്രാമ പ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം ചെയ്യപ്പെടുന്നു, ഇത്തരം നടപടകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവയ്ക്ക് തടസമാവുന്നു. പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭം ധരിക്കുന്നു എന്നിവയാണ് ഉയരുന്ന വാദങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയാണ് വേണ്ടത്. കൂടാതെ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എത്രമാത്രം ഇടപെടണം എന്ന ചോദ്യവും ഉയരുന്നു. അതിനാല്‍ ചില കാര്യങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണം,'' ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് ബില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുകയായിരുന്നു. വൈവാഹിക ബലാത്സംഗ വിഷയത്തിലും ആര്‍എസ്എസിന് സമാനമായ അഭിപ്രായമാണ്. ഈ വിഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് കുടുംബങ്ങള്‍ക്ക് വിടണമെന്നാണ് നിലപാട് എന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയല്ല, മറിച്ച് സാമുഹികമായി പരിഗണിക്കപ്പെടണം. ശക്തമായ സമൂഹം വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാവും എന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസിന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ പദ്ധതിയിടുകയും ചെയ്യുന്നതിനാണ് അഖില ഭാരതീയ പ്രതിനിധി സഭ ചേരുന്നത്. യോഗത്തില്‍ സംഘടനയുടെ ഉന്നത നേതാക്കളും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

Comments