ഉമരിയ (മധ്യപ്രദേശ്): കുഴല്ക്കിറണില് വീണ നാലു വയസ്സുകാരനെ കരകയറ്റാന്‍ ഒരു നാട് മുഴുവന്‍ നടത്തിയ പരിശ്രമം വിഫലമായി. 16 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കിടന്ന ബാലന് രക്ഷാപ്രവര്‍ത്തകര്‍ അടുത്തെത്തും മുന്‍പേ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലാണ് സംഭവം.
ബഡ്ചന്ദിലുള്ള ഒരു കുഴല്‍ക്കിണറിലാണ് ഗൗരവ് ദുബെ വീണത്. ഇന്നലെ കിണറിനുള്ളില്‍ അകപ്പെട്ട ബാലനെ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുങ്ങിമരണമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് കലക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.

Comments