
മുംബൈ: യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. ഏഴു മണിക്കൂര്‍ നീളുന്നതാണ് യാത്ര. വിമാനത്തില്‍ 219 യാത്രക്കാരുണ്ട്. ഇതില്‍ മുപ്പതിലധികം മലയാളികളുണ്ട്. ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 6.30 ഓടെ വിമാനം മുംബൈയിലെത്തും. നേരത്തെ നാലു മണിക്ക് മുംബൈയിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
റൊമാനിയയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനവും രാത്രിയോടെ ഡല്‍ഹിയിലെത്തും. യുക്രൈന്റെ വ്യോമപാത അടച്ചതോടെ അയല്‍രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കുന്നത്. യുക്രൈനില്‍ നിന്നും റോഡ് മാര്‍ഗം റൊമാനിയന്‍ അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യക്കാരെ പ്രത്യേക ബസുകളിലാണ് ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിച്ചത്.
റൊമാനിയയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനവും രാത്രിയോടെ ഡല്‍ഹിയിലെത്തും. യുക്രൈന്റെ വ്യോമപാത അടച്ചതോടെ അയല്‍രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കുന്നത്. യുക്രൈനില്‍ നിന്നും റോഡ് മാര്‍ഗം റൊമാനിയന്‍ അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യക്കാരെ പ്രത്യേക ബസുകളിലാണ് ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിച്ചത്.

രക്ഷാദൗത്യത്തിന് മുന്‍കൈയെടുത്ത അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു. അതേസമയം, അതിര്‍ത്തികളിലേക്ക് എത്തിപ്പെടാന്‍ കഴിയാതെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോഴും ബങ്കറുകളില്‍ കഴിയുന്നത്. ബങ്കറുകളിലെ ജീവിതം ദുരിതമാണെന്നും സഹായത്തിന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും എത്രയും വേഗം സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് സന്ദേശം അയക്കുന്നുണ്ട്. സഹായത്തിന് വിളിച്ചപ്പോള്‍ സ്വന്തം റിസ്കില്‍ ട്രെയിനിലോ വാഹനങ്ങളിലോ അതിര്‍ത്തികളിലെത്താന്‍ നിര്‍ദേശിച്ചുവെന്നും ഇവര്‍ പറയുന്നു.
അധികൃതരുടെ അനുമതിയില്ലാതെ ആരും അതിര്‍ത്തികളിലേക്ക് പോകരുതെന്നും പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തികളില്‍ മാത്രമേ എത്താവൂവെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. സഹായത്തിനായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്.

അതേസമയം, യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും നോര്‍ക്ക റൂട്ട്സും വ്യക്തമാക്കി. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇവര്‍ക്ക് സൗജന്യ താമസമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1428 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.







Comments