പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം ശരീരഭാഗങ്ങള്‍ വിറ്റ് പട്ടിണി മാറ്റുന്നത് അത്ഭുതത്തോടെയാണ് ജനങ്ങള്‍ കേള്‍ക്കുന്നത്. അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ആറ് മാസം മുമ്പ് താലിബാൻ ഏറ്റെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കുടുംബത്തെ രക്ഷിക്കാൻ വൃക്കകൾ വിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പട്ടിണി വര്‍ധിച്ചതോടെ വൃക്കകള്‍ വിറ്റാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നതെന്ന് ഇവിടെയുള്ളവര്‍ പറയുന്നതാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിലെ ഹേറത് എന്ന ഗ്രാമത്തിനെ തന്നെ വിളിക്കുന്നത് ‘വണ്‍ കിഡ്നി വില്ലേജ്’ എന്നാണ്. കുടുംബം പോറ്റാനായി ഇങ്ങനെ വൃക്കകള്‍ വില്ക്കുന്നവരുടെ ദിനംപ്രതി കൂടുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
പലരുമിത് തുറന്നു പറയുകയാണിപ്പോള്‍. ‘അന്ന് അല്പം ആശങ്കയുണ്ടായി. ശരീരത്തിലെ ഒരു ഭാഗം മുറിച്ചുവില്ക്കാന് കത്തിമുനയ്ക്കു മുന്നിലേക്ക് നിന്നുകൊടുക്കേണ്ടി വന്നു. ആഗ്രഹമുണ്ടായിട്ടല്ല. വെറെ വഴിയില്ലായിരുന്നു. ഇതെന്റെ പിള്ളേര്‍ക്ക് വേണ്ടിയാണ് ചെയ്തത്’- നൂറുദ്ദീന്‍ പറയുന്നത് ഇങ്ങനെ.
‘‘താലിബാന്റെ കടന്നുവരവോടെ അഫ്ഗാനില്‍ സാമ്പത്തിക പ്രതിസന്ധിയും കൂടി. കടങ്ങളുണ്ട്. അതുകൊണ്ടാണ് വൃക്ക വിറ്റത്. അതില്‍ നിന്നുകിട്ടുന്ന പണം കൊണ്ട് കടങ്ങള്‍ കുറഞ്ഞു. ബാക്കി വരുന്നതില്‍ നിന്നാണ് അരിയും സാധനങ്ങളും വാങ്ങുന്നത്’’ ഷക്കീല പറഞ്ഞു.
അവയവദാനം പല രാജ്യങ്ങളിലും നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇത്തരത്തിലുള്ള സംഭവം വര്‍ധിക്കുന്നത്. വൃക്ക വിറ്റില്ലെങ്കില്‍ ഒരു വയസുള്ള തന്റെ കുഞ്ഞിനെ വില്‍ക്കേണ്ടി വരുമെന്ന് മറ്റൊരു യുവതിയും പറയുന്നു.

Comments