
ഒരു അപകടം വരുമ്പോള്‍ ശത്രുക്കളും മിത്രങ്ങളുമൊക്കെ ഒന്നാകാറുണ്ട്. ജന്തുക്കളുടെ ലോകത്തിലും ഇങ്ങനെയൊക്കെ സംഭവിയ്ക്കാറുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണിപ്പോള്‍ പുറത്ത് വരുന്നത്. തവളയും എലിയുമാണ് പാമ്പിന്റെ മുഖ്യ ആഹാരം. എന്നാല്‍ ഒരു അപകടം വന്നപ്പോള്‍ എലിയെയും തവളയെയും സഹായിക്കുന്ന പാമ്പിന്റെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വെള്ളക്കെട്ടില്‍ പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. മഴവെള്ള സംഭരണിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പാമ്പും എലികളും തവളകളും പരസ്പരം ആക്രമിക്കാതെ സഹകരണത്തോടെ മുന്നോട്ടു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വടി ഉപയോഗിച്ച് പാമ്പ് ഉള്‍പ്പെടെ സംഭരണിയിലെ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.






