മൊഹാലി: മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ട്വന്റി20 പരമ്പരയില്‍ ശ്രീലങ്ക നിലംപരിശാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ മൊഹാലിയില്‍ ഇറങ്ങുന്നത്. രണ്ട് മത്സരങ്ങളുള്ളതാണ് ടെസ്റ്റ്.
വിരാട് കോലിയുടെ 100ാമത് ടെസ്റ്റ് മാച്ചുമാണ്. രാവിലെ മത്സരത്തിനിറങ്ങും മുന്‍പ് ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് കോലിക്ക് മെമെന്റോ സമ്മാനിച്ചു.
തനിക്കിത് സവിശേഷമായ നിമിഷമാണെന്ന് പുരസ്കാരം സ്വീകരിച്ച് കോലി പറഞ്ഞു. എന്റെ ഭാര്യയും സഹോദരനും ഇവിടെയുണ്ട്. അവരും ഏറെ അഭിമാനിക്കുന്നു. ഇത് ടീം ഗെയിമിന്റെ ഭാഗമാണ്. ടീമിനെ കൂടാതെ ഈ നേട്ടമുണ്ടാവില്ല. ബിസിസിഐയോടും നന്ദി പറയുന്നു. -കോലി പറഞ്ഞു.
രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഓപ്പണിംഗ് കൂട്ടുകെട്ട്. ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് നേടി.
ഇന്ത്യന്‍ ടീം ഇലവന്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ജയന്ദ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂമ്ര
ശ്രീലങ്കന്‍ ടീം ഇലവന്: ദിമുത്തു കരുണരത്ന (ക്യാപ്റ്റന്‍), ലഹിരു തിരിമന്നെ, പതും നിസ്സാങ്ക, ചരിത് അസലങ്ക, ആഗ്നെലോ മാത്യുസ്, ധനഞ്ജയ ഡി സില്‍വ, നിരോഹന് ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), സുരംഗ ലക്്മല്, വിശ്വ ഫെര്‍നാണ്ടോ, ലസിത് എംബുഡെനിയ, ലഹിരു കുമാര.






