
മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് പൃഥ്വിരാജ്–സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത എന്ന ആലി. അലംകൃത എഴുതിയ കുറിപ്പുകളും കവിതകളും കഥകളുമൊക്കെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ അടുത്തിടെ അന്തരിച്ച ഡാഡിയ്ക്ക് ഹൃദയംതൊടും കത്തുമായി എത്തിയിരിക്കുകയാണ് ആലി. കഴിഞ്ഞ നവംബറിലാണ് സുപ്രിയയുടെ അച്ഛൻ വിജയ് കുമാര്‍ മേനോന് അന്തരിച്ചത്. ‘എന്റെ ഡാഡിക്ക് അല്ലിയുടെ ഒരു കത്ത്! ഡാഡി, എല്ലാ ദിവസവും മിനിറ്റും നിങ്ങളെ മിസ് ചെയ്യുന്നു. 2020 ഓഗസ്റ്റിൽ അന്തരിച്ച എന്റെ മുത്തശ്ശിയെയാണ് നാനി എന്ന് ഇവിടെ പരാമർശിക്കുന്നത്.’ എന്ന കുറിപ്പോടെ സുപ്രിയ ആലിയുടെ കത്ത് പങ്കുവെച്ചു.
‘ഹായ് ഡാഡി, ഡാഡിയ്ക്ക് സ്വർഗത്തിൽ സുഖമാണെന്ന് വിശ്വസിക്കുന്നു. ഡാഡി നാനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിലുണ്ടാകും. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാൽ എന്നെകുറിച്ച് അവരോട് പറയണേ. എന്റെ കുസൃതികളൊക്കെ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ കളിക്കുമ്പോൾ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഒരുപാട് കത്തുകൾ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി. എനിക്ക് ഒരു കുഞ്ഞു പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!’ അല്ലി കുറിച്ചു.






