
നിത്യഹരിത ഗാനത്തിനു കവര്‍ പതിപ്പുമായി ഗായിക ഗൗരി ലക്ഷ്മി. ‘സുറുമയെഴുതിയ മിഴികളേ............’ എന്ന പാട്ടിനാണ് ഗൗരിയുടെ കവര്‍. പാട്ടിനു വേണ്ടി ജോ ജോണ്‍ പിയാനോയില്‍ ഈണമൊരുക്കി. ഗണേഷ് വെങ്കട്ടരമണിയാണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്.
വേറിട്ട ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ഗൗരി ലക്ഷ്മി പുതിയ ഗാനം പ്രേഷകര്ക്കരികിലേക്ക് എത്തിച്ചത്. ആദില്‍, ശ്രീരാഗ് എന്നിവര്‍ ചേര്‍ന്ന് പാട്ട് ചിത്രീകരിച്ചിരിക്കുന്നു. സുധീഷ് പം.എസ് ആണ് ഗാനരംഗങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചത്.
1967 ല്‍ പുറത്തിറങ്ങിയ കദീജ എന്ന ചിത്രത്തിനു വേണ്ടി എം.എസ് ബാബുരാജ് ഈണമൊരുക്കിയ ഗാനമാണ് ‘സുറുമയെഴുതിയ മിഴികളേ.............. ’യൂസഫ് അലി കേച്ചേരി വരികള്‍ കുറിച്ച ഗാനം കെ.ജെ യേശുദാസ് ആലപിച്ചു. എം.എസ് ബാബുരാജിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ പാട്ടിന് ഇന്നും ആരാധകര്‍ ഏറെയാണ്.






