
ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയില്‍ നിന്നും മറ്റും നിരവധിപ്പേരാണ് ഗായികയ്ക്ക് ആശംസകളുമായെത്തുന്നത്.
തന്റേതായ ശൈലിയിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയയായ ഗായയികയാണ് ഗൗരി ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സംഗീത ഷോകള്‍ ചെയ്യാന്‍ ഗൗരിക്ക് കഴിഞ്ഞു. ഗൗരി പാടിയ ‘അജിത ഹരേ ജയ ’എന്ന ഗാനം ഒരു സമയം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ആയിരുന്നു.
മോഹന്‍ലാല്‍ ചിത്രം കാസനോവയിലെ ‘സഖിയേ ’എന്ന ഗാനം ഒരുക്കിക്കൊണ്ട് 13 ാം വയസ്സിലായിരുന്നു ഗൗരിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്. പിന്നീട് ഗോദ സിനിമയിലെ ‘ആരോ നെഞ്ചില്‍’ എന്ന ഗാനവും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്വതന്ത്ര സംഗീത ആല്‍ബങ്ങളിലൂടെയും ഗൗരി ലക്ഷ്മി ശ്രദ്ധനേടി. 2024-ല്‍ പുറത്തിറങ്ങിയ ഗൗരിയുടെ 'എന്റെ പേര് പെണ്ണ്' എന്ന ഗാനം ഏറെ ചര്‍ച്ചയായിരുന്നു.






