
മോഹന്‍ലാല്‍ നായകനായ ' ഗ്രാന്‍ഡ് മാസ്റ്റര്‍ ' സിനിമയിലെ ' അഴകേ വാ' എന്ന ഗാനം പാടി ആഫ്രിക്കന്‍ ഗായകന്‍ ഫസല്‍. ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം ശ്രദ്ധ നേടിയ താരമാണ് ഫസല്‍.
ഫസലിന്റെ പാട്ട് മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഭിക്കുന്നത്. വീഡിയോ വൈറലായതോടെ വിജയ് യേശുദാസും സംഗീത സംവിധായകന്‍ ദീപക് ദേവും ഫസലിനെ അഭിനന്ദിച്ച് രംഗത്തെത്തി.
താന്‍ പാടിയ ഈ ഗാനം ഇത്രയും മനോഹരമായി ആലപിച്ചതിന് ഫസലിന് നന്ദി അറിയിച്ച് വിജയ് യേശുദാസ് കമന്റ് ചെയ്തു. ' ഹൃദയം കൊണ്ടാണ് ഫസല്‍ പാടുന്നത്. ഈ പാട്ട് കേട്ടപ്പോള്‍ എന്റെ ഹൃദയം ഉരുകിപ്പോയി' എന്നാണ് ദീപക് ദേവ് കുറിച്ചത്.






