
തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു. വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. റബ്ബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്.
നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റില്‍ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.






