
മലയാളത്തിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിൽ ഒന്നാം സ്ഥാനം മമ്മൂട്ടിയ്ക്കാണെങ്കിൽ അമേരിക്കയിൽ അത് ഫാഷൻ ഡിസൈനർ വേര വോങ്ങിനാണ്. വേര വോങ്ങിന് 72 വയസ്സുണ്ട് . പക്ഷെ, കണ്ടാൽ തോന്നില്ല. ഫിറ്റ്നസ് നിലനിർത്തി ചുറുചുറുക്കോടെയാണ് വേരയുടെ ജീവിതം.
കഠിനമായ വ്യായാമ മുറകൾക്ക് പകരം ലളിതമായ വ്യായാമത്തിനോടാണ് വേരയ്ക്ക് താല്പര്യം. ഗോൾഫ്, സൈക്ലിങ് എന്നിവയാണ് വേരയുടെ പ്രധാന വ്യായാമങ്ങൾ. ഇഷ്ടമുള്ളതൊക്കെ കഴിക്കുന്നതാണ് വേരയുടെ ഡയറ്റ് രീതി. പക്ഷെ, വളരെ കുറച്ച് ആണെന്ന് മാത്രം. ജാപ്പനീസ് വിഭവങ്ങളോടാണ് കൂടുതൽ പ്രിയം. കോഴിയിറച്ചി, മത്സ്യം, ബ്രൗൺ റൈസ്, ബ്രാകോളി, സലാഡുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തും.
ധാരാളം വെള്ളം കുടിക്കണമെന്നും വേര പറയുന്നു. ഏതാനും വർഷമായി ശീതള പാനീയങ്ങൾ കഴിക്കാറില്ല. എന്നാൽ ദിവസവും രാത്രി വോഡ്ക കോക്ടെയ്ൽ കുടിക്കുന്ന ശീലമുണ്ട്. ചൂടുവെള്ളത്തിലാണ് വേരയുടെ കുളി. നല്ല ഉറക്കം കൂടി ആരോഗ്യത്തിനു പ്രധാനമാണെന്ന് വേര പറയുന്നു. വേരയുടെ ഫാഷൻ പരീക്ഷണങ്ങളാണ് യുവത്വത്തിന്റെ മറ്റൊരു രഹസ്യം. ട്രെൻഡി വസ്ത്രങ്ങളാണ് വേരയുടെ മുഖമുദ്ര.






