
ഒരു കയ്യിൽ സ്റ്റൈലിഷ് ബാഗുമായി പിങ്ക് നിറത്തിലെ ടി ഷർട്ടും ജീൻസും ധരിച്ച് പോസ് ചെയ്യുന്ന ഫോട്ടോയാണ് അഹാന കൃഷ്ണ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇടയ്ക്കെങ്കിലും ചില സർപ്രൈസുകളുമായി ആരാധകർക്ക് മുൻപിലെത്തുന്ന താരം ഇക്കുറിയും അങ്ങനെയൊരു കാര്യം കൂടെക്കരുതിയിട്ടുണ്ട്. അഹാനയുടെ ടി ഷർട്ട് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ അതിലൊരു വാചകം കാണാം.
Oui Mon Cheri എന്നാണ് ആ വാചകം. ഫ്രഞ്ച് ഭാഷയിൽ നിന്നുമുള്ളതാണ് ഈ വാചകം. ഫ്രഞ്ച് ഉച്ചാരണരീതി അതേപോലെ മലയാളത്തിൽ പറ്റില്ലെങ്കിലും 'വി മോ ഷെറി' എന്ന് വായിക്കാം. അതെന്താണെന്ന് ഗൂഗിളിൽ നോക്കാൻ പറയുകയാണ് അഹാന. രസകരമായ അർത്ഥമുള്ള ഒരു പ്രയോഗമാണിത്.
'പ്രിയപ്പെട്ടവളേ ,മുന്നോട്ട്' എന്ന് അർത്ഥമാക്കുന്ന വാചകമാണിതെന്ന് ഗൂഗിൾ പറയുന്നു. ഇംഗ്ലീഷിൽ Yes, dear, go on! എന്ന്. പോസിറ്റീവ് ചിന്താഗതി പടർത്തുന്ന വാക്കുകളാണിത്. വാചകം പ്രിന്റ് ചെയ്ത ടി ഷർട്ട് ധരിച്ചു നിൽക്കുന്ന അഹാനയും ഇളയ അനുജത്തി ഹന്സികയുമാണിത്. 'ഡൌൺ ടു എർത്ത്' എന്നാണ് അഹാനയുടെ ഷർട്ടിൽ. അനുജത്തിയുടേത് 'സീ യു ലേറ്റർ' എന്നും
അഹാനയുടെ മ്യൂസിക് വീഡിയോ ആയ തോന്നലിന്റെ ഭാഗമായുള്ള 'തോന്നൽ ടി ഷർട്ടുകൾ' ഹിറ്റായിരുന്നു. ആ ഷർട്ട് ധരിച്ച അഹാനയാണിത്.






