
സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാലദ്വീപ്. അവധിക്കാലം ആഘോഷിക്കുവാനായി നിരവധിപേരാണ് ഈ ദ്വീപിലേക്ക് ഒഴുകിയെത്തിരിക്കുന്നത്. കടൽക്കാഴ്ചയും താമസവും നിറഞ്ഞ ആ വൈബ് ആസ്വദിക്കുക എന്നതാണ് മാലദ്വീപിന്റെ ആകർഷണം. സണ്ണി ലിയോണി, തമന്ന, അങ്ങനെ നിരവധിപേര്‍ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ ജീവ ജോസഫും ഭാര്യയും നടിയും അവതാരകയുമായ അപര്‍ണ തോമസും മാലദ്വീപ് വെക്കേഷന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ഇതിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. വെള്ളയില്‍ നീല പ്രിന്റുള്ള ബിക്കിനിയില്‍ ഗ്ലാമറസായി നില്ക്കുന്ന അപര്‍ണയും കളര്‍ഫുള്‍ ഷര്‍ട്ടണിഞ്ഞ് ജീവയെയും ചിത്രത്തില്‍ കാണാം. ഞങ്ങൾ മാലദ്വീപിൽ ആണെന്നും ഇടവേള ആവശ്യമായിരുന്നുവെന്നും പങ്കുവെച്ച ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. കൂടാതെ ഇത് ആറാം തവണയാണ് മാലദ്വീപിൽ എത്തുന്നതെന്നും. കഴിഞ്ഞ സന്ദർശനങ്ങളെല്ലാം ജോലിക്ക് വേണ്ടിയുള്ളതായിരുന്നു. ഇത്തവണത്തെ യാത്ര എന്റെ സ്നേഹത്തോടൊപ്പമാണ്, ഞങ്ങൾ ഒരുമിച്ച ആദ്യ യാത്രയാണ് ഇതെന്നും അപർണ പങ്കുവെച്ച ചിത്രത്തിൽ കുറിച്ചിട്ടുണ്ട്.






