
മലയാളത്തിന്റെ പ്രിയഗായികയാണ് റിമി ടോമി. അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ് റിമി. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. ഇപ്പോഴിതാ, താരം പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്. ജിമ്മില്‍ നിന്നുള്ള റിമിയുടെ വർക്കൗട്ട് വീഡിയോയാണിത്.
വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വീഡിയോയാണിത്. ‘Strength does not come from winning...Your struggles develop your strengths - Arnold’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.






