സിപിഎം സ്വകാര്യമൂലധനത്തിന് എതിരല്ലെന്ന് കേരള ഘടകത്തിന്റെ വികസന നയരേഖയെ പിന്തുണച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇഎംസ് സര്‍ക്കാരിന്റെ കാലം മുതല്‍ സ്വകാര്യവല്‍ക്കരണത്തില്‍ കൃത്യമായ നിലപാടുണ്ട്. സ്വകാര്യനിക്ഷേപം എങ്ങിനെ നടപ്പാക്കുന്നു എന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യച്ചൂരി വ്യക്തമാക്കി.
ആഭ്യന്തര വകുപ്പിന് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്നത് അടക്കം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്തുെമന്ന് സീതാറാം യച്ചൂരി. പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനത്തില്‍ അടക്കം കൃത്യമായി ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






