
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജ് ഫോറന്സിക് വിഭാഗം മുന് മേധാവിയും നടന് ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി.രമ (61) അന്തരിച്ചു. സംസ്കാരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്.
ഏറെ നാളായി അസുഖബാധിതയായിരുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ നിർണായകമായിരുന്നു.
ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ.







Comments