
ഗര്‍ഭനിരോധന മാര്‍ഗമായി സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന ഗുളികകളാണ്. ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ ശരീരഭാരം കൂടാനും ലൈംഗികതാത്പര്യം കുറയാനും കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭനിരോധനത്തിനായി പുരുഷന്മാര് പ്രധാനമായും ഉപയോഗിക്കുന്നത് കോണ്ടമാണ്.
പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു എന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. യു.എസിലെ മിന്നസോട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് പുരുഷന്മാര്ക്കുള്ള ഗര്‍ഭനിരോധന ഗുളികകള്‍ വികസിപ്പിച്ചെടുത്തത്. പി.എച്ച്.ആര്-529 എന്ന് പേര് നല്‍കിയിരിക്കുന്ന ഗുളിക നാലാഴ്ച നല്കിയ ചുണ്ടെലികളില്‍ ശുക്ലത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ പ്രത്യൂത്പാദന ശേഷിയും കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ മരുന്നു കൊടുക്കല്‍ നിര്‍ത്തിയതിന് പുറമെ പ്രത്യുത്പാദന ശേഷി കൂടുകയും ചെയ്തെന്ന് ഗവേഷകര്‍ പറയുന്നു.
ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിനാല്‍ ഈ വര്‍ഷം അവസാനത്തിന് മുമ്പ് മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ.എം.ഡി.അബ്ദുല്ല അല്‍ നോമന് പറഞ്ഞു. ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഗുളിക കൊണ്ട് ഗര്‍ഭസാദ്ധ്യത 99 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. പുരുഷ പ്രത്യുല്പ്പാദനത്തില് നിര്‍ണായകമായ വിറ്റാമിന്‍ എയുടെ പ്രവര്‍ത്തനങ്ങളെയാണ് ഈ ഗുളിക നിയന്ത്രിക്കുക. മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാവുന്നതോടെ അതിന്റെ ഫലങ്ങള്‍ക്ക് അനുസരിച്ച് മരുന്ന് വിപണിയില്‍ ഇറക്കാനാണ് ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. യുവര്‍ചോയ്സ് എന്ന കമ്പനിയിലൂടെയായിരിക്കും മരുന്ന് വിപണിയില്‍ എത്തിക്കുകയെന്ന് എം.ഡി.അബ്ദുല്ല അല്‍ നോമന് അറിയിച്ചു.







Comments